Chil Chinchilamaay

Lyricsഗാനവരികൾ

Chil chinchilamaay chinchilamaay chil mazha nee

rim rimchimamaay rimchimamaay noolmazha nee…

kaattala chinniya poomazha nee…

kanninu kanninu venmazha nee…

kaathinu kaathinu thenmazha nee ennume…

chil chinchilamaay chinchilamaay chil mazha nee

rim rimchimamaay rimchimamaay noolmazha nee…

akkare ninnu parannu varunnoru maalaakha nee

othiri othiri muthukalulloru chelaanu nee….

vinnile meghamalinju vilampiya neerthulli nee

mannilum ennilum innu thulumpiya neerdhaara nee…

eppozhum nenchile thalirormma neeyalle

um…eppozhum maarile kanivaayi neeyille…

nin kinginikal monchaniyum konchalukal

chil chinchilamaay chinchilamaay chil mazha nee

rim rimchimamaay rimchimamaay noolmazha nee…

maalakalaayila meni pothinjoru pookkaari nee

maanasaveenayil umma tharunnoru paattaanu nee…

ullil urummiyurummi irunnoru praavaanu nee

thoovalu kondu thalodumenikkoru koottaanu nee….

vannithaa vannithaa kulirchanthamode nee

thannithaa thannithaa kulirkaalamere nee….

en ormmakalil marmmaramaay nin chirikal….

chil chinchilamaay chinchilamaay chil mazha nee

rim rimchimamaay rimchimamaay noolmazha nee…

kaattala chinniya poomazha nee…

kanninu kanninu venmazha nee…

kaathinu kaathinu thenmazha nee ennume…..

ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽമഴ നീ

രിം രിംചിമമായ് രിംചിമമായ് നൂൽമഴ നീ…

കാറ്റല ചിന്നിയ പൂമഴ നീ….

കണ്ണിനു കണ്ണിനു വെൺമഴ നീ…

കാതിനു കാതിനു തേന്മഴ നീ എന്നുമേ….

ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽമഴ നീ

രിം രിംചിമമായ് രിംചിമമായ് നൂൽമഴ നീ…

അക്കരെ നിന്നു പറന്നുവരുന്നൊരു മാലാഖ നീ

ഒത്തിരി ഒത്തിരി മുത്തുകളുള്ളൊരു ചേലാണു നീ….

വിണ്ണിലെമേഘമലിഞ്ഞു വിളമ്പിയ നീർത്തുള്ളി നീ

മണ്ണിലുമെന്നിലുമിന്നു തുളുമ്പിയ നീർധാര നീ….

എപ്പൊഴും നെഞ്ചിലെ തളിരോർമ്മ നീയല്ലേ

ഉം…എപ്പൊഴും മാറിലെ കനിവായി നീയില്ലേ….

നിൻ കിങ്ങിണികൾ മൊഞ്ചണിയും കൊഞ്ചലുകൾ

ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽമഴ നീ

രിം രിംചിമമായ് രിംചിമമായ് നൂൽമഴ നീ…

മാലകളായിളമേനി പൊതിഞ്ഞൊരു പൂക്കാരി നീ

മാനസവീണയിൽ ഉമ്മ തരുന്നൊരു പാട്ടാണു നീ….

ഉള്ളിലുരുമ്മിയുരുമ്മിയിരുന്നൊരു പ്രാവാണു നീ

തൂവലുകൊണ്ടുതലോടുമെനിക്കൊരു കൂട്ടാണു നീ…..

വന്നിതാ വന്നിതാ കുളിർചന്തമോടെ നീ

തന്നിതാ തന്നിതാ കുളിർകാലമേറെ നീ…..

എൻ ഓർമ്മകളിൽ മർമ്മരമായ് നിൻ ചിരികൾ…

ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽമഴ നീ

രിം രിംചിമമായ് രിംചിമമായ് നൂൽമഴ നീ…

കാറ്റല ചിന്നിയ പൂമഴ നീ….

കണ്ണിനു കണ്ണിനു വെൺമഴ നീ…

കാതിനു കാതിനു തേന്മഴ നീ എന്നുമേ….

Watch Videoവീഡിയോ കാണുക

Video Thumbnail

More from Thoppil Joppanതോപ്പിൽ ജോപ്പൻ സിനിമയിലെ മറ്റ് ഗാനങ്ങൾ