ചെണ്ടയുടുക്കുകൾ തിമിലകൾ
മദ്ദള പടഹമടിച്ചു വരുന്നവരേ
പോരിനിറങ്ങും പരിഷകളെ
നേരിന് നേരെയൊളിപ്പവരെ
ഈ ചേരിയിടിച്ചു നിരത്താൻ വന്നാൽ
ചോര കൊടുത്തു തടുക്കും ഞാൻ
പാതാള കുണ്ടിലൊളിക്കും
പഴുതാര കൂട്ടങ്ങളെ നാം …(2)
അടിവേര് മുടിച്ചു കിടത്തി
പിമ്പിരി പാടും നാം
ആകാശ ചുമരിനു താഴേ
ആകാശ ചുമരിനു താഴേ
അലിവോടെ കെട്ടിയിടുന്ന
അമ്പിളിയൂതിയുരുക്കി
വളച്ചൊരു തങ്ക കൊട്ടാരം
(ചെണ്ടയുടുക്കുകൾ…)