Chantham Thelinju

Lyricsഗാനവരികൾ

Chantham thelinju chandrika vannu…pichchakappoonthirayil..
Muththasshi maavin chellakombinmel…illillaappaatunarnnoo..
Raagilamozhukaan varavaay …jeevaniloru naadam
Chantham thelinju chandrika vannu…pichchakappoonthirayil
Muththasshi maavin chellakombinmel…illillaappaatunarnnoo

Thaththichchaadiyariyyoru kombin
Poonkulayil nruththam vaykkum
Perariyaappoovan kiliye vaayo
Neeyetho paattinnullil aaraarum kaanaachchantham
Kuttikkuru cheruvaalaatti poroo…
Kaakkapponolam kanavu tharaam
Kaythappoovolum ninavu tharaam..
Swaramezhum chikayum kiliye..
Mazhavillin varnam thannaal …thoovalonnu tharaamo…
Chantham thelinju chandrika vannu pichchakappoonthirayil
Muththasshi maavin chellakombinmel illillaappaatunarnnoo

Eththaappoovinithalu pozhikkum
Cheruchchellakkaatte ninte
Kaanaakkaykkumbil niraye theno…
Mazhaveenakkambikal meetti malarvalliyiloonjaalaadi
Mulavenuviluththunnetho novo…
Arayaalin thunjatthe kaavile
Thevarengaanum koottinundo…
Kunimanimani chilanka kettaam
Swapnaththin chuvdum nalkam …aadaan varaamo..

Chantham thelinju chandrika vannu…pichchakappoonthirayil
Muththasshi maavin chellakombinmel…illillaappaatunarnnoo
Raagilamozhukaan varavaay …jeevaniloru naadam
Chantham thelinju chandrika vannu…pichchakappoonthirayil
Muththasshi maavin chellakombinmel…illillaappaatunarnnoo

ചന്തം തെളിഞ്ഞു ചന്ദ്രിക വന്നു…പിച്ചകപ്പൂന്തിരയിൽ..

മുത്തശ്ശി മാവിൻ ചെല്ലക്കൊമ്പിന്മേൽ…ഇല്ലില്ലാപ്പാട്ടുണർന്നൂ..

രാഗിലമൊഴുകാൻ വരവായ് …ജീവനിലൊരു നാദം

ചന്തം തെളിഞ്ഞു ചന്ദ്രിക വന്നു…പിച്ചകപ്പൂന്തിരയിൽ

മുത്തശ്ശി മാവിൻ ചെല്ലക്കൊമ്പിന്മേൽ…ഇല്ലില്ലാപ്പാട്ടുണർന്നൂ

തത്തിച്ചാടിയരിയൊരു കൊമ്പിൻ

പൂങ്കുലയിൽ നൃത്തം വയ്ക്കും

പേരറിയാപ്പൂവൻ കിളിയേ വായോ

നീയേതോ പാട്ടിന്നുള്ളിൽ ആരാരും കാണാച്ചന്തം

കുട്ടിക്കുറു ചെറുവാലാട്ടി പോരൂ.

കാക്കപ്പൊന്നോളം കനവു തരാം

കൈതപ്പൂവോലും നിനവു തരാം..

സ്വരമേഴും ചികയും കിളിയേ..

മഴവില്ലിൻ വർണം തന്നാൽ …തൂവലൊന്നു തരാമോ…

ചന്തം തെളിഞ്ഞു ചന്ദ്രിക വന്നു പിച്ചകപ്പൂന്തിരയിൽ

മുത്തശ്ശി മാവിൻ ചെല്ലക്കൊമ്പിന്മേൽ ഇല്ലില്ലാപ്പാട്ടുണർന്നൂ

എത്താപ്പൂവിനിതളു പൊഴിക്കും

ചെറുചെല്ലക്കാറ്റേ നിന്റെ

കാണാക്കൈക്കുമ്പിൾ നിറയെ തേനോ…

മഴവീണക്കമ്പികൾ മീട്ടി മലർവള്ളിയിലൂഞ്ഞാലാടി

മുളവേണുവിലൂതുന്നേതോ നോവോ…

അരയാലിൻ കൊമ്പത്തെ കാവിലേ

തേവരെങ്ങാനും കൂട്ടിനുണ്ടോ…

കുന്നിമണി ചിലങ്ക കെട്ടാം

സ്വപ്നത്തിൻ ചുവടും നല്കാം …ആടാൻ വരാമോ..

ചന്തം തെളിഞ്ഞു ചന്ദ്രിക വന്നു…പിച്ചകപ്പൂന്തിരയിൽ

മുത്തശ്ശി മാവിൻ ചെല്ലക്കൊമ്പിന്മേൽ…ഇല്ലില്ലാപ്പാട്ടുണർന്നൂ

രാഗിലമോഴുകാൻ വരവായ് …ജീവനിലൊരു നാദം

ചന്തം തെളിഞ്ഞു ചന്ദ്രിക വന്നു…പിച്ചകപ്പൂന്തിരയിൽ

മുത്തശ്ശി മാവിൻ ചെല്ലക്കൊമ്പിന്മേൽ…ഇല്ലില്ലാപ്പാട്ടുണർന്നൂ

Watch Videoവീഡിയോ കാണുക

Video Thumbnail

More from Uttopyayile Rajavuഉട്ടോപ്യയിലെ രാജാവ് സിനിമയിലെ മറ്റ് ഗാനങ്ങൾ