Chaithranilaavinte

Lyricsഗാനവരികൾ

Chaithra nilaavinte pon peeliyal

Mazhavillin niramezhum chaalichu

Athmanuraaga thirasheela neerthi

Nin roopamennum varaykkum njan

Varaykkum njan

(chaithra nilaavinte…)

Mizhikalil neelaambal vidarum

Koonthalil kaarmukil niramaniyum (Mizhikalil..)

Vasantham meniyil adimudi thalirkkum

Kavithayaay en munnil nee theliyum

Kavithayaay en munnil nee theliyum

(chaithra nilaavinte…)

Mozhikalil abhilaashamunarum

Swapnangal hamsamaay doothu chollum (Mozhikalil…)

Aadya samaagama madhuraanubhoothiyil

Ariyaathe naamonnucherum

Ariyaathe naamonnucherum

(chaithra nilaavinte…)

ചൈത്ര നിലാവിന്റെ പൊന്‍ പീലിയാല്‍

മഴവില്ലിന്‍ നിറമേഴും ചാലിച്ച്

അത്മാനുരാഗ തിരശ്ശീല നീര്‍ത്തി

നിന്‍ രൂപമെന്നും വരയ്ക്കും ഞാന്‍

വരയ്ക്കും ഞാന്‍

(ചൈത്ര നിലാവിന്റെ…)

മിഴികളില്‍ നീലാമ്പല്‍ വിടരും

കൂന്തലില്‍ കാര്‍മുകില്‍ നിറമണിയും (മിഴികളില്‍ ..)

വസന്തം മേനിയില്‍ അടിമുടി തളിര്‍ക്കും

കവിതയായ്‌ എന്‍ മുന്നില്‍ നീ തെളിയും

(ചൈത്ര നിലാവിന്റെ …)

മൊഴികളില്‍ അഭിലാഷമുണരും

സ്വപ്‌നങ്ങള്‍ ഹംസമായ്‌ ദൂതു ചൊല്ലും (മൊഴികളില്‍ …)

ആദ്യ സമാഗമ മധുരാനുഭൂതിയില്‍

അറിയാതെ നാമൊന്നുചേരും

അറിയാതെ നാമൊന്നുചേരും

(ചൈത്ര നിലാവിന്റെ…)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Oral Mathramഒരാള്‍ മാത്രം സിനിമയിലെ മറ്റ് ഗാനങ്ങൾ