അയ്യേ അയ്യയ്യോ
കേസില്ലാവക്കീലും ഫീസില്ലാ വക്കാലത്തും
(അയ്യേ) (2)
ഐവാച്ചനും ദൈവേഛയാല്‍
കൈരേഖയില്‍ കാരാഗൃഹം
കാണാതെ കണ്ണുംമൂടി മിണ്ടാപ്പൂച്ചേം മില്‍ക്കും ഡ്രിങ്കും
(അയ്യേ)
ഈശോയേ കേട്ടില്യോ നീ ഈ പാതാളം പേശുന്നതും
കാനായിലെ കല്യാണത്തില്‍ വെള്ളം വീഞ്ഞാക്കിയോനേ
കുഴിനാക്കും കൊഴയുന്നേ ചങ്ങാതി ഛി
വഴിയില്‍ വീണെഴയാതെടാ
(കുഴിനാക്കും )
പുണ്യാളന്‍ ചമയല്ലേ പുണ്യാഹം കളയല്ലേ
തലകീഴായി മറിയാതെ തടി കേടായി കളയാതെ
ഭൂലോകം തിരിയുന്നേ മൂലോകോം ഇളകുന്നേ
(അയ്യേ)
തകതത്തൈ തകതത്തൈ (4)
മറുകണ്ടം ചാടല്ലേ കോമാളി ഹായു് റാകിപ്പറക്കും പോലെ (2)
പിടിവിട്ടാല്‍ നിലതെറ്റി തലകുത്തി തകതത്തൈ
ഒരു പറ്റം കൊരവപ്പൂ ശിരസ്സില്‍ വീണെരിയുന്നേ
ഞാനിപ്പോള്‍ തറപറ്റും പിടിച്ചോണേ കര്‍ത്താവേ
(അയ്യേ)