Aattunottoru

Lyricsഗാനവരികൾ

ആറ്റുനോറ്റൊരു മാടപ്പിറാവിനെ പോറ്റിവളര്‍ത്തിയതാരാണു്

ചോന്നചാമ്പക്കച്ചുണ്ടു കടിച്ചിട്ടു് ചോദ്യമെറിഞ്ഞവനാരാണു് ഓ

കത്തണ വെയിലത്തു് ചന്ദിരന്‍ നിന്നപ്പോള്‍ പൊട്ടിച്ചിരിക്കണതാരാണു്

ഞാനോ നീയോ നാഗത്തറയിലെ നാവും തകമുള്ള കല്‍വിളക്കോ

തെച്ചിപ്പൂ മന്ദാരം കുമ്പാളം ചെപ്പും കൂട്ടി പടകൂട്ടി കാറ്റുവിളിക്കുന്നേ

ഹേ കരിനെച്ചി കാവോരം തൈമാസക്കന്നിത്തിങ്കള്‍

തിരിവയ്ക്കാന്‍ കൂട്ടു വിളിക്കുന്നേ

കൈ കാണം വാങ്ങാനും മുല്ലത്താലം നേരാനും

കണ്ണാടിപ്പൊട്ടും കുത്തി വാ നീ താഴെ

കസ്തൂരി വാകച്ചോട്ടില്‍ വാ (2)

കുന്നിക്കുരുമണി കൂമ്പാരം വെള്ളിക്കുടമണി സമ്മാനം

ചെല്ലച്ചെറുമകള്‍ കട്ടായം മുന്നൂലിപ്പെണ്ണേ

കടിപിടി കൂട്ടി കീഴു്ക്കാവില്‍

തിമിലടി കുറുവടിയേറുമ്പോള്‍

അടിമുടി തളരേ ആണാളേ നങ്ങേലിപ്പെണ്ണേ

(തെച്ചിപ്പൂ )

ചെന്നിത്തെന്നും കോടക്കാറ്റില്‍

കനകമാല തേടിത്തേടി കാനമേഘം

മിന്നണിഞ്ഞു നീലവാനം

നിലാവുപൂക്കും നേരമായി ചോലമാനേ

(ചെന്നി )

നീര്‍വാര്‍ന്നൊരിക്കൊമ്പിലാലോലം

നീ ചായുറങ്ങീടില്‍ വാര്‍ത്താലവും

അന്നാദ്യം പങ്കിട്ടതെല്ലാം ഞാന്‍

പൊന്‍തൂവ്വലായി ചേര്‍ത്തു നെഞ്ചോരം

(കുന്നിക്കുരുമണി )

(തെച്ചിപ്പൂ )

കുഞ്ഞിക്കുരുത്തോല ചൂടി പളുങ്കു പോലെ

ദൂരെയേതോ സ്നേഹതീരം

മഞ്ഞുമഴക്കോലം പോകേ

കിനാവുമെയ്യും തീരത്താരോ പാടിപ്പോയി

ഈ കാട്ടിലന്തിക്കു പൂ പോര

പൈമ്പാല്‍ക്കാനമ്പേ നീ കൂട്ടാരു്

ഈ രാവുറങ്ങാതെ കാത്തോളാം

എന്നാളും എന്‍കൂടെയില്ലേ നീ

(കുന്നിക്കുരുമണി )

(പിച്ചിപ്പൂ )

Watch Videoവീഡിയോ കാണുക

Video Thumbnail

More from Ordinaryഓര്‍ഡിനറി സിനിമയിലെ മറ്റ് ഗാനങ്ങൾ