Kaathil thenmazhayaay paadoo kaatte kadale – 2
kadalkkaattin muthangalil karalkulirthaaraaro
madhuramaay paadum manishankhukalaay
kaathil thenmazhayaay paadoo kaatte kadale
ozhukunna thaazhampoo manamithu naamennum
parayaatheyorthidum anuraagagaanampole
(ozhukunna….)
orukkunnu koodonnithaa aa
orukkunnu koodonnithaa malarkkombiletho kuyil
kadalpettoree muthu njaanedukkum
(kaathil…..)
thazhukunna neram ponnithalukal koombunna
malarinte naanampol arikathu nilkkunnu nee
(thazhunna….)
oru naadanpaattaayithaa…
oru naadanpremathinte nilaykkaatha paattaayithaa
kadalthirayaadumee theemanalil
(kaathil….)
കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
കടല്ക്കാറ്റിന് മുത്തങ്ങളില്‍ കരള്‍കുളിര്‍ത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ
ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും |
പറയാതെയോര്ത്തിടും അനുരാഗഗാനംപോലെ | (2)
ഒരുക്കുന്നു കൂടൊന്നിതാ ആ …..
ഒരുക്കുന്നു കൂടൊന്നിതാ മലര്‍ക്കൊമ്പിലേതോകുയില്‍
കടല്‍പെറ്റൊരീമുത്തു ഞാനെടുക്കും
കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ
കടല്ക്കാറ്റിന് മുത്തങ്ങളില്‍ കരള്‍കുളിര്‍ത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ
തഴുകുന്ന നേരംപൊന്നിതളുകള്‍ കൂമ്പുന്ന |
മലരിന്റെ നാണംപോല്‍ അരികത്തുനില്‍ക്കുന്നു നീ | (2)
ഒരു നാടന്പാട്ടായിതാ ….
ഒരു നാടന്‍ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
കടല്‍ത്തിരയാടുമീ തീമണലില്‍
കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ
കടല്ക്കാറ്റിന് മുത്തങ്ങളില്‍ കരള്‍കുളിര്‍ത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ….