Chirakaattikkili pookkal thedana thaazhvaaratthil
Nirakoonotthiri paarrinadakkanu melum keezhum
Kulirin munthirivallikal thoongana thaliroonjaalil
Kanivin kinginimutthu thilangana muttaayippoo
Maanam moodum minnaaram oorikkoodum paalmegham
Athileyithile ozhukum puzhapolum thenum paalum
(Chirakaattikkili )
Aattin theeram thorum thaampoolangal
Aaha chippikkoodaarangal shilppikkottaarangal
(Aattintheeram)
Varnnangal jalatharangangal aaraavaaram kondaadum kolangal
Aa varnnangal jalatharangangal aaraavaaram kondaadum kolangal
Kaalchilanka kaaykkum marangal kaikkudanna thorum pazhangal
Puzhayum vazhiyum mazhayum thazhukum hoyu poonthottangal
Chirakaattikkili )
(Kulirin )
Kaattin cholayonnu polum thaampu aalangal
Vellittherottangal vallicchangaadangal
(Kaattin)
Kanmunnil shalabha melangal sopaanangal thedunna thaalangal
Aa kanmunnil shalabha melangal sopaanangal thedunna thaalangal
Kukkudangal oothipparratthum aa chilampi noolppamparangal
Mizhiyum mozhiyum mazhavil mezhukum hoyu maayaaraamam
Chirakaattikkili)
Kulirin )
Maanam moodum minnaaram oorikkoodum paalmegham
Athileyithile ozhukum puzhapolum thenum paalum
Chirakaattikkili)
(പു) ചിറകാട്ടിക്കിളി പൂക്കള്‍ തേടണ താഴ്വാരത്തില്‍
നിറകൂണൊത്തിരി പാറിനടക്കണു മേലും കീഴും
കുളിരിന് മുന്തിരിവള്ളികള്‍ തൂങ്ങണ തളിരൂഞ്ഞാലില്
കനിവിന് കിങ്ങിണിമുത്തു തിളങ്ങണ മുട്ടായിപ്പൂ
മാനം മൂടും മിന്നാരം ഊറിക്കൂടും പാല്മേഘം
(ഗ്രൂ) അതിലേയിതിലേ ഒഴുകും പുഴപോലും തേനും പാലും
(ഗ്രൂ) (ചിറകാട്ടിക്കിളി )
(പു) ആറ്റിന് തീരം തോറും താമ്പൂലങ്ങള്
(കോ) ആഹാ ചിപ്പിക്കൂടാരങ്ങള് ശില്പ്പിക്കൊട്ടാരങ്ങള്
(ആറ്റിന്തീരം)
(പു) വര്‍ണ്ണങ്ങള്‍ ജലതരംഗങ്ങള്‍ ആരാവാരം കൊണ്ടാടും കോലങ്ങള്‍
(ഗ്രൂ) ആ വര്‍ണ്ണങ്ങള്‍ ജലതരംഗങ്ങള്‍ ആരാവാരം കൊണ്ടാടും കോലങ്ങള്‍
(പു) കാല്‍ച്ചിലങ്ക കായ്ക്കും മരങ്ങള്‍ കൈക്കുടന്ന തോറും പഴങ്ങള്‍
(ഗ്രൂ) പുഴയും വഴിയും മഴയും തഴുകും ഹോയു് പൂന്തോട്ടങ്ങള്‍
(പു) (ചിറകാട്ടിക്കിളി )
(ഗ്രൂ) (കുളിരിന് )
(ഗ്രൂ) കാട്ടിന് ചോലയൊന്നു പോലും താമ്പു് ആലങ്ങള്‍
(പു) വെള്ളിത്തേരോട്ടങ്ങള് വള്ളിച്ചങ്ങാടങ്ങള്
(കാട്ടിന്)
(പു) കണ്മുന്നില് ശലഭ മേളങ്ങള്‍ സോപാനങ്ങള്‍ തേടുന്ന താലങ്ങള്‍
(ഗ്രൂ) ആ കണ്മുന്നില് ശലഭ മേളങ്ങള്‍ സോപാനങ്ങള്‍ തേടുന്ന താലങ്ങള്‍
(പു) കുക്കുടങ്ങള്‍ ഊതിപ്പറത്തും ആ ചിലമ്പി നൂല്പ്പമ്പരങ്ങല്
(ഗ്രൂ) മിഴിയും മൊഴിയും മഴവില്‍ മെഴുകും ഹോയു് മായാരാമം
((പു) ചിറകാട്ടിക്കിളി)
((ഗ്രൂ) കുളിരിന് )
(പു) മാനം മൂടും മിന്നാരം ഊറിക്കൂടും പാല്മേഘം
(ഗ്രൂ) അതിലേയിതിലേ ഒഴുകും പുഴപോലും തേനും പാലും
((പു) ചിറകാട്ടിക്കിളി)