Amme Nila Devi (F)

Lyricsഗാനവരികൾ

Amme nilaa devee paithalaay pandu njaan

nin madithattil neenthithudikkave

amme nilaa devee paithalaay pandu njaan

nin madithattil neenthithudikkave

kandathaam ninte kamaneeya roopamo

kandaal ariyaathinnenthe vivashayaay

(amme……)

kunchante manjeera naada thaalangalil

thunchante painkili pin paattu paadave (2)

meniyil pushpaabharanangal chaarthi nee

mohiniyaattam nadathi vediyil

(amme………..)

pon thiruvonamingennum pirannathum

panthiru makkale panchami pettathum (2)

paanante paattinaay njangale kelppichu

paadiyurakkiya naalukalengu poy

(amme………)

picha nadathiyoramma daridrayaay

picha yaachippoo kudineerirakkuvan (2)

nilppoo vishakkunna makkale polave Aa…(2)

dikkukal naalum vishaadamaarnnithaa

(amme………)

അമ്മേ നിളാദേവി പൈതലായ് പണ്ടു ഞാന്‍ നിന്‍ മടിത്തട്ടില്‍ നീന്തി തുടിയ്ക്കവേ (൨)

കണ്ടതാം നിന്റെ കമനീയരൂപമോ കണ്ടാല്‍ അറിയാതിന്നെന്തേ വിവശയായ്

അമ്മേ നിളാദേവി പൈതലായ് ….

കുഞ്ചന്റെ മഞ്ജീര നാദതാളങ്ങളില്‍ തുഞ്ചന്റെ പൈങ്കിളി പിന്‍പാട്ടു പാടവേ (൨)

മേനിയില്‍ പുഷ്പാഭരണങ്ങള്‍ ചാര്‍ത്തി നീ മോഹിനിയാട്ടം നടത്തിയീ വേദിയില്‍

അമ്മേ നിളാദേവി പൈതലായ് പണ്ടു ഞാന്‍ നിന്‍ മടിത്തട്ടില്‍ നീന്തി തുടിയ്ക്കവേ

പൊന്‍തിരുവോണമിങ്ങെന്നും പിറന്നതും പന്തിരുമക്കളെ പഞ്ചമി പെറ്റതും (൨)

പാണന്റെ പാട്ടിനാല്‍ ഞങ്ങളെ കേള്‍പ്പിച്ചു പാടിയുറക്കിയ നാളുകള്‍ എങ്ങുപോയ്

അമ്മേ നിളാദേവി പൈതലായ് പണ്ടു ഞാന്‍ നിന്‍ മടിത്തട്ടില്‍ നീന്തി തുടിയ്ക്കവേ

പിച്ച നടത്തിയൊരമ്മ ദരിദ്രയായ് പിച്ചയാചിപ്പൂ കുടിനീര്‍ ഇറക്കുവാന്‍ (൨)

നില്‍പ്പൂ വിശക്കുന്ന മക്കളെ പോലവേ . . . . . ആ . . . .

നില്‍പ്പൂ വിശക്കുന്ന മക്കളെ പോലവേ ദിക്കുകള്‍ നാലും വിഷാദമാര്‍ന്നിതാ

അമ്മേ നിളാദേവി പൈതലായ് പണ്ടു ഞാന്‍ നിന്‍ മടിത്തട്ടില്‍ നീന്തി തുടിയ്ക്കവേ (൨)

കണ്ടതാം നിന്റെ കമനീയരൂപമോ കണ്ടാല്‍ അറിയാതിന്നെന്തേ വിവശയായ്

അമ്മേ നിളാദേവി പൈതലായ് പണ്ടു ഞാന്‍ നിന്‍ മടിത്തട്ടില്‍ നീന്തി തുടിയ്ക്കവേ

Watch Videoവീഡിയോ കാണുക

Video Thumbnail

More from Bhoomigeethamഭൂമിഗീതം സിനിമയിലെ മറ്റ് ഗാനങ്ങൾ