sharappoli maala chaarthi
sharadindu deepam neetti
kurinjikal pootha raavil
ethu raagam ninne thedunnu
ithalariyaathe madhumaasam akale
poomanamo kaattinu veruthe
swaramunaraathe oru gaanam arike
kaivalayude kalichiri veruthe
daahajalam thedi nee varum kaanakangalil
theeyerinja jeevanombaramveenurangiyo
varamangalamarulum niramukilin
kanivozhukaathoru vaishaakham pole
(sharappoli)
uyirinupolum shruthiyaamennazhake
neeyiniyoru thaalam pakaroo
chirakinu thaazhe thanalekum kulire
jeevanil madhumazhayaay nirayoo
ethu janmapunyaminnu nin devasaanthwanam
snehamanthramaayunarnnathee mookaveenayil
mizhiyil pularoliyaay nirakudamaay
padamaadivarum sangeetham pole
(sharappoli)
ശരപ്പൊളിമാല ചാര്‍ത്തി
ശരദിന്ദുദീപം നീട്ടി
കുറിഞ്ഞികള്‍ പൂത്ത രാവില്‍
ഏതു രാഗം നിന്നെത്തേടുന്നൂ
(ശരപ്പൊളിമാല)
ഇതളറിയാതെ മധുമാസം അകലേ
പൂമണമോ കാറ്റിനു വെറുതെ
സ്വരമുണരാതെ ഒരു ഗാനം അരികെ
കൈവളയുടെ കളിചിരി വെറുതെ
ദാഹജലം തേടി നീ വരും കാനകങ്ങളില്‍
തീയെരിഞ്ഞ ജീവനൊമ്പരം വീണുറങ്ങിയോ
വരമംഗളമരുളും നിറമുകിലിന്‍
കനിവൊഴുകാത്തൊരു വൈശാഖംപോലെ
(ശരപ്പൊളിമാല)
ഉയിരിനുപോലും ശ്രുതിയാമെന്‍ അഴകേ
നീയിനിയൊരു താളം പകരൂ
ചിറകിനു താഴെ തണലേകും കുളിരേ
ജീവനില്‍ മധുമഴയായ് നിറയൂ
ഏതു ജന്മപുണ്യമിന്നു നിന്‍ ദേവസാന്ത്വനം
സ്നേഹമന്ത്രമായുണര്‍ന്നതീ മൂകവീണയില്‍
മിഴിയില്‍ പുലരൊളിയായ് നിറകുടമായ്
പദമാടിവരും സംഗീതംപോലെ
(ശരപ്പൊളിമാല)
രിഗരിഗസരി നിസപനിസരി പനിസരിമപനി
രിഗരിരിസനി സരിസസനിപ മപമനിപസ നിരിസ
സരിമ രിസ നിസരി സനി പനിസ നിപ രിമപസനി
സരിനിസപ നിസപനിമ പനിമപരി പസനിരിസ
സരി സരിമനിസ നിസ നിസനിസനി
പനി പനിസരിപ സരി മപനിസരി
രിമരി രിമരിരി സരിസ സരിസസ
നിസനി നിസനിനി പനിസരിമ