Thannanam Paadi [M]

Lyricsഗാനവരികൾ

Thannanam paadi varaamo

thaazheyee thaarani mettil

anpezhum thozharothaadaan

ampilippedamaan kunje

Thannanam paadi varaamo

Vennilaa puthilanji poonchottil

onnu chernnaadippaadaan poraamo

manju peyyumpol maarile choodum

chundile thenum panku vecheedaam

kaitha choodum ponninenthe sourabhyam

vinninillaa ponkinaakkal manninundomane

(Thannannam..)

Vellilamkaadu pole thaazhvaaram

nallilam kaatu cholli punnaaram

maanthalir nullaan maankani vezhthaam

thengilaneerin thenkulirekaan

doore doore mannum vinnum kai korkkum

theerabhoovil paadiyethu mankaliveena

(Thannanam paadi ..)

തന്നനം പാടി വരാമോ

താഴേയീ താരണിമേട്ടില്‍

അന്‍പെഴും തോഴരൊത്താടാന്‍

അമ്പിളിപ്പേടമാന്‍കുഞ്ഞേ

തന്നനം പാടി വരാമോ

വെണ്ണിലാ പുത്തിലഞ്ഞിപ്പൂഞ്ചോട്ടില്‍

ഒന്നു ചേര്‍ന്നാടിപ്പാടാന്‍ പോരാമോ

// വെണ്ണിലാ……..//

മഞ്ഞു പെയ്യുമ്പോള്‍ മാറിലെ ചൂടും

ചുണ്ടിലെ തേനും പങ്കുവെച്ചീടാം

കൈത ചൂടും പൊന്നിന്നെന്തേ സൗരഭ്യം

വിണ്ണിനില്ലാ പൊന്‍കിനാക്കള്‍ മണ്ണിനുണ്ടോമനേ

// തന്നനം പാടി……..//

വെള്ളിളംകാടുപോലേ താഴ്വാരം

നല്ലിളം കാറ്റു ചൊല്ലി പുന്നാരം

// വെള്ളിളംകാടുപോലേ ……..//

മാന്തളിര്‍ നുള്ളാന്‍ മാങ്കനി വീഴ്ത്താം

തെങ്ങിളനീരിന്‍ തേന്‍കുളിരേകാന്‍

ദൂരേ ദൂരേ മണ്ണും വിണ്ണും കൈകോര്‍ക്കും

തീരഭൂവില്‍ പാടിയേതോ മണ്‍കളിവീണ

// തന്നനം പാടി……..//

Watch Videoവീഡിയോ കാണുക

Video Thumbnail

More from Swayamvara Panthalസ്വയംവരപ്പന്തല്‍ സിനിമയിലെ മറ്റ് ഗാനങ്ങൾ