മഴയായു് മഞ്ഞുമഴയായു് നിന്റെ മനസ്സില്‍ പെയ്തിറങ്ങാം
നെറുകില്‍ നോവും മുറിവില്‍ നേര്‍ത്തൊരലിവാല്‍ ഉമ്മ നല്‍കാം
മഞ്ഞു ചില്ലയില്‍ പാടും കുഞ്ഞു പ്രാവല്ലയോ
നെഞ്ചു നീര്‍ത്തുമീ സ്നേഹ മഞ്ചലില്‍ ചായുറങ്ങുവാന്‍ വാ
മഴയായു് മഞ്ഞുമഴയായു് നിന്റെ മനസ്സില്‍ പെയ്തിറങ്ങാം
നെറുകില്‍ നോവും മുറിവില്‍ നേര്‍ത്തൊരലിവാല്‍ ഉമ്മ നല്‍കാം
മാഞ്ഞു പോകുന്ന മകരരാവിന്റെ മുടിയില്‍ മിന്നും
കനല്നിലാവിന്റെ കനകതാരമാം പൊന്മുത്തേ
നനു നനഞ്ഞുവോ മിഴിയിമകള്‍…ആലോലം പൂവേ
നെഞ്ചു നീര്‍ത്തുമീ സ്നേഹ മഞ്ചലില്‍ ചായുറങ്ങുവാന്‍ വാ
മഴയായു് മഞ്ഞുമഴയായു് നിന്റെ മനസ്സില്‍ പെയ്തിറങ്ങാം
നെറുകില്‍ നോവും മുറിവില്‍ നേര്‍ത്തൊരലിവാല്‍ ഉമ്മ നല്‍കാം
ഉള്ളിലൂറുന്നൊരഴല് മറന്നെന്റെ അരികില്‍ നില്ക്കൂ
ഞാറ്റുവേലതന്‍ കാറ്റിലിടറുന്നു കൈത്തിരിയേ
മൊഴി വിതുമ്പി നീ കരയരുതേ
വാ വാ വം വായേ
നെഞ്ചു നീര്‍ത്തുമീ സ്നേഹ മഞ്ചലില്‍ ചായുറങ്ങുവാന്‍ വാ
(മഴയായു് മഞ്ഞുമഴയായു് )