ശാരദനീരദ ഹൃദയാകാശം
പ്രണയവൃന്ദാവനമായി
അതിലൊരു കാട്ടുകടമ്പിന്‍ പൂവായി
വിരിയാന്‍ വരുമോ മീര
വിരഹ വിഷാദിനി മീര
ശാരദനീരദ ഹൃദയാകാശം
പ്രണയവൃന്ദാവനമായി
ശ്യാമേ സ്വയമുരുകുന്ന വിപഞ്ചിക നീ
ഏതോ ജപമുതിരും സ്വരമഞ്ജരി നീ…(2)
പരിഭവയമുനാ കല്ലോലങ്ങളില്‍
പെയ്തലിയും മൃദുപൌര്ണമി നീ മീരാ
ശാരദനീരദ ഹൃദയാകാശം
പ്രണയവൃന്ദാവനമായി
ദൂരെ ചിറകണിയുന്ന കിനാവുകളില്‍
താനേ കുളിരണിയും ലയപല്ലവിയില്..(2)
മനസ്സൊരു മഥുരാ മായാപുരിയിലെ
മാന്പിടയായ് സ്വയമോടുകയോ മീരാ
ശാരദനീരദ ഹൃദയാകാശം
പ്രണയവൃന്ദാവനമായി
അതിലൊരു കാട്ടുകടമ്പിന്‍ പൂവായി
വിരിയാന്‍ വരുമോ മീര
വിരഹ വിഷാദിനി മീര
ശാരദനീരദ ഹൃദയാകാശം
പ്രണയവൃന്ദാവനമായി