Moolivarunna

Lyricsഗാനവരികൾ

Moolivarunna mulamkaattil

orukumpil malarundo…

malarathente idanenchil

nirayum ninavillayo….

aa ninavin niramillayo…..

(moolivarunna…..)

melle neengi maayukayaay…

neelamegha thirasseela

chaayamittorungi ninnu

dooreyethu thaarakam…(2)

kaliyarangunarum neram

naattupacha kilimakale…

ithile varumo kurumozhiye….

moolivarunna mulamkaattil

orukumpil malarundo…

malarathente idanenchil

nirayum ninavillayo….

aa ninavin niramillayo…..

aa….aa….aa….aa…..

veshamonnazhichu vechu

raathriyinnu mayakkamaay…

urangaathe paadunnappozhum

ennilethu raakkili…(2)

pulariyakale viriyum neram

puthuvarnna chirakeri

iniyum varumo vaasantham…

moolivarunna mulamkaattil

orukumpil malarundo…

malarathente idanenchil

nirayum ninavillayo….

aa ninavin niramillayo…..

മൂളിവരുന്ന മുളംകാറ്റില്‍

ഒരു കുമ്പിള്‍ മലരുണ്ടോ

മലരതിന്റെ ഇടനെഞ്ചില്‍

നിറയും നിനവില്ലയോ

ആ നിനവിന്‍‌ നിറമില്ലയോ

(മൂളിവരുന്ന )

മെല്ലെ നീങ്ങി മായുകയായ്

നീലമേഘത്തിരശ്ശീല

ചായമിട്ടൊരുങ്ങി നിന്നു

ദൂരെയേതു താരകം

(മെല്ലെ )

കളിയരങ്ങുണരും നേരം

നാട്ടുപച്ചക്കിളിമകളേ

ഇതിലെ വരുമോ കുറുമൊഴിയേ..

(മൂളിവരുന്ന )

വേഷമൊന്നഴിച്ചുവച്ച്

രാത്രിയിന്നു മയക്കമായ്

ഉറങ്ങാതെ പാടുന്നപ്പോഴു –

മെന്നിലേതു രാക്കിളി

(വേഷ )

പുലരിയകലെ വിരിയുന്നേരം

പുതുവര്‍ണ്ണച്ചിറകേറി

ഇനിയും വരുമോ വാസന്തം

(മൂളിവരുന്ന )

Watch Videoവീഡിയോ കാണുക

Video Thumbnail

More from Nadanനടൻ സിനിമയിലെ മറ്റ് ഗാനങ്ങൾ