Kollimeen

Lyricsഗാനവരികൾ

Kollimeen koriya vaanathu

velliyudikkunna nerathu

Kollimeen koriya vaanathu

velliyudikkunna nerathu

ennullil neenthana swarnnameene ninne

ezhu kadalilum thedi njaan

Aakaashathappanu kadalammaykkoru

pudava kodukkaan poothi

onnu kettippidikkaan poothi

raavinte pullippudavayum neetti

meleyirippaanu karanjirippaanu

mooppan karanjirippaanu Oh…

(Kollimeen…)

Olanjori vechu minnithilangana

neela melaadayum chutti

nalla poonura punchiri paati

thullikkalikkum kadaline nokki

neeriyirippaanu thengiyirippaanu

mooppan thengiyirippaanu

oh…(Kollimen..)

കൊള്ളിമീന്‍ കോറിയ വാനത്തു്

വെള്ളിയുദിക്കണ നേരത്തു്

കൊള്ളിമീന്‍ കോറിയ വാനത്തു്

വെള്ളിയുദിക്കണ നേരത്തു്

എന്നുള്ളില്‍ നീന്തണ സ്വര്‍ണ്ണമീനേ നിന്നെ

ഏഴു കടലിലും തേടി ഞാന്‍ (2)

ആകാശത്തപ്പനു് കടലമ്മയ്ക്കൊരു

പുടവകൊടുക്കാന്‍ പൂതി

ഒന്നു കെട്ടിപ്പിടിക്കാന്‍ പൂതി

(ആകാശത്തപ്പനു് )

രാവിന്റെ പുള്ളിപ്പുടവയും നീട്ടി (2)

മേലേയിരിപ്പാണു് കര‍ഞ്ഞിരിപ്പാണു്

മൂപ്പന്‍ കരഞ്ഞിരിപ്പാണു്

ഓ…

(കൊള്ളിമീന്‍ )

ഓളഞൊറിവെച്ച് മിന്നിത്തിളങ്ങണ

നീലമേലാടയും ചുറ്റി

നല്ല പൂനുരപ്പുഞ്ചിരി പാറ്റി

(ഓളഞൊറിവെച്ച് )

തുള്ളിക്കളിക്കും കടലിനെ നോക്കി (2)

നീറിയിരിപ്പാണു് തേങ്ങിയിരിപ്പാണു്

മൂപ്പന്‍ തേങ്ങിയിരിപ്പാണു്

ഓ…

(കൊള്ളിമീന്‍ )

Watch Videoവീഡിയോ കാണുക

Video Thumbnail

More from Thirakalkkappuramതിരകൾക്കപ്പുറം സിനിമയിലെ മറ്റ് ഗാനങ്ങൾ