azhake..nin mizhineermaniyee
kuliril thoovaruthe
azhake nin mizhineermaniyee
kuliril thoovaruthe
karale neeyente kinaavil
muthu pozhikkaruthe
paribhavangalil moodinirthumee
virahavelathan nombaram
ulkkudannayil koriyinnunjaa –
nente jeevanil pankidaam
oru venmukilinumazhayithalekiya
poonthirayazhakinum inayazhakaamen azhake
(azhake)
thurayunarumbol meenvalakalulayumbol
tharivalayilakum thirayil nin mozhi kelkke
chenthaarakappoovaadiyil thaalam vilangi
ezhaamkadal theerangalil oonjaalorungi
raavin eenavumaayi aaro paadumbol
oru venmukilinumazhayithalekiya
poonthirayazhakinum inayazhakaamen azhake…
(azhake)
poonthurayaake chaakarayil muzhukumbol
ponnala choodi paamaravumilakumbol
kaalilchilambaadunnoree theerangal pookaan
neeyen kinaappaalaazhiyil neeraadivaayo
kaanaakkadalodiyil mele thoomudiyil
oru venmukilinumazhayithalekiya
poonthirayazhakinum inayazhakaamen azhake…
(azhake)
അഴകേ…നിന്മിഴിനീര്‍മണിയീകുളിരില്‍ തൂവരുതേ
അഴകേ നിന്മിഴിനീര്‍മണിയീകുളിരില്‍ തൂവരുതേ
കരളേ നീയെന്റെ കിനാവില് മുത്തു പൊഴിക്കരുതേ
പരിഭവങ്ങളില്‍ മൂടി നിര്‍ത്തുമീ വിരഹവേളതന്‍ നൊമ്പരം
ഉള്‍ക്കുടന്നയില്‍ കോരി ഇന്നു ഞാന്‍ എന്റെ ജീവനില്‍ പങ്കിടാം
ഒരു വെണ്മുകിലിനുമഴയിതളേകിയപൂന്തിരയഴകിനുമിണയഴകാമെന്നഴകേ
അഴകേ നിന്മിഴിനീര്മണിയീ കുളിരില്‍ തൂവരുതേ
കരളേ നിയെന്റെ കിനാവില് മുത്തു പൊഴിക്കരുതേ
തുറയുണരുമ്പോള്‍ മീന്‍വലകളുലയുമ്പോള്‍
തരിവളയിളകും തിരയില്‍ നിന്മൊഴി കേള്‍ക്കേ
ചെന്താരകപ്പൂവാടിയില്‍ താലം വിളങ്ങി
ഏഴാംകടല്‍ത്തീരങ്ങളില്‍ ഊഞ്ഞാലൊരുങ്ങി
രാവിന് ഈണവുമായ് ആരോ പാടുമ്പോള്‍
ഒരു വെണ്മുകിലിനുമഴയിതളേകിയപൂന്തിരയഴകിനുമിണയഴകാമെന്നഴകേ
അഴകേ നിന്മിഴിനീര്മണിയീ കുളിരില്‍ തൂവരുതേ
കരളേ നിയെന്റെ കിനാവില് മുത്തു പൊഴിക്കരുതേ
പൂന്തുറയാകേ ചാകരയില്‍ മുഴുകുമ്പോള്‍
പൊന്നലചൂടി പാമരവുമിളകുമ്പോള്‍
കാലില്‍ച്ചിലമ്പാടുന്നൊരീ തീരങ്ങള്‍ പൂകാന്‍
നീയെന്‍ കിനാപ്പാലാഴിയില്‍ നീരാടിവായോ
കാണാക്കടലൊടിയില്‍ മേലേ തൂമുടിയില്‍
ഒരു വെണ്മുകിലിനുമഴയിതളേകിയപൂന്തിരയഴകിനുമിണയഴകാമെന്നഴകേ
അഴകേ…………….