ഉമ്മവെച്ചുമ്മ വച്ചാടി ഉത്സവമേളത്തിൽ പൂക്കൾ
കാറ്റിനാരു സമ്മതംനൽകി
കാണുംകാണുംചില്ലകൾ
പുൽകാൻ
കവർന്നെടുത്തീടും കാറ്റിൻ പ്രേമോന്മാദംഎൻ നെഞ്ചിൽ പകർന്നീടും പുതു ഭാവം
(ഉമ്മ വെച്ചുമ്മ…..)
സിന്ദൂരസന്ധ്യ മുത്തമിട്ടു മാഴ്കി സാഗരത്തിൻ
നീഴ്മാറിൽ വീണലിഞ്ഞതാ
നിൻ മുദ്ധമന്ദഹാസപുഷപ വർഷ ധാരയിലെൻ
സംഗീതം ചേർന്നലിഞ്ഞിതാ
മടിച്ചു നിൽക്കയോ നീ
തുടിച്ചുയർന്ന കരളേ
നിറഞ്ഞിടട്ടെ നിന്നിൽ
പടർന്ന സന്ധ്യയായ് ഞാൻ
താമസിക്കുവോളവും നമുക്കു നഷ്ടമാ സുഖം
ഇരുൾ മൂടീടും താഴ് വാരം
തുടികൊണ്ടീടും പൂക്കാലം
( ഉമ്മ വെച്ചുമ്മ…..)
നിൻ ചൊടിയിൽ
നിന്നുതിർന്ന തേൻകണങ്ങൾ പാഴിലായി പിന്നേയും മൗനമെന്തിനായ്
നിൻ കാതിൽ മൈക്കിൾ ജാക്സൺ തൂകുന്നു സംഗമത്തിൻചൈതന്യഗാന നിർഝരീ …
നിറഞ്ഞിടട്ടെ ചുറ്റും തരംഗ വാദ്യഘോഷം
അലിഞ്ഞലിഞ്ഞു ചേരാൻ കൊതിക്കു മാത്മഹർഷം
താമസിക്കുവോളവും നമുക്കു നഷ്ടമാ സുഖം
ഇനിയെങ്കിലും മറനീക്കാം
ഹൃദയങ്ങളിൽ ശ്രുതി പൂക്കാൻ
( ഉമ്മവെച്ചുമ്മ…..)