Ambalamukku kazhinjal

Lyricsഗാനവരികൾ

Not Available

അമ്പലമുക്കു കഴിഞ്ഞാലുടനെന്‍

പെമ്പിളവീട് പെമ്പിളവീട് പെമ്പിളവീട്

ഈ അവറാനെ പേടിപ്പിക്കണ

പെമ്പിളവീട് പെമ്പിളവീട് പെമ്പിളവീട്

(അമ്പലമുക്ക്)

സന്ധ്യ വന്നുകഴിഞ്ഞാല്‍ അവറാന്‍

അവറാന്‍ അവറാന്‍ അവറാന്‍

സന്ധ്യ വന്നുകഴിഞ്ഞാല്‍ അവറാനൊന്നു മിനുങ്ങും

നെഞ്ചിനുള്ളില്‍ പെമ്പിളയോടൊരു പ്രേമമൊക്കെ തോന്നും

പിന്നൊരു സൈക്കിളെടുക്കും

ഇത്തിരി കൈയില്‍ കരുതും – പട്ടയാണോ

പിന്നൊരു സൈക്കിളെടുക്കും ഇത്തിരി കൈയില്‍ കരുതും

ഗന്ധമൊന്നു കുറയ്‌ക്കാന്‍ പുകയില കൂട്ടി മുറുക്കും

സിനിമാപ്പാട്ടും പാടി സ്റ്റൈലായങ്ങനെ പോകും

അമ്മായിയപ്പന്റെ ഉള്ളു തണുക്കാന്‍

കള്ളൊരു കുപ്പി വഴിയില്‍ വാങ്ങും

അമ്പലമുക്കിന്നപ്പുറമാണെന്‍

പെമ്പിളവീട് പെമ്പിളവീട് പെമ്പിളവീട്

അവിടെ ചെന്നാല്‍ കാപ്പി കിട്ടും

കട്ടങ്കാപ്പി കട്ടങ്കാപ്പി കട്ടങ്കാപ്പി

വേവുവോളമിരുന്നാല്‍ ഇരുന്നാല്‍

ഇരുന്നാല്‍ ഇരുന്നാല്‍ ഇരുന്നാല്‍

വേവുവോളമിരുന്നാല്‍ വെട്ടുചേമ്പു പുഴുങ്ങും

ആറുവോളം കുത്തിയിരുന്നാല്‍ അയലത്തലയും കിട്ടും കിട്ടും

ഒള്ളതു തന്നു കഴിഞ്ഞാല്‍ പെമ്പിള കീശകള്‍ തപ്പും

കാശു കുറവാണെങ്കില്‍ കണ്ണുകള്‍ കൊല്ലും മൊളക്

പെണ്ണിന്‍ കെറുവാം മുളകിന്നെരുവിലുമുണ്ടൊരു മധുരം മധുരം

അമ്മായിയമ്മേടെ കണ്ണില്‍ പുകയും

മുളകേ സാക്ഷാല്‍ മുളകെന്റീശൊ

(അമ്പലമുക്ക്)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Yuvajanolsavamയുവജനോത്സവം സിനിമയിലെ മറ്റ് ഗാനങ്ങൾ