Karukayum thumbayum

Lyricsഗാനവരികൾ

karukayum thumbayum nerukayil chaarthunna
naru manjuthulliye pole
kulirvennilaavinte koottil valarnnoru
kalamozhippenkodiyaayirunnu
aval kaakali paaduvolaayirunnu

karivala kaikalaal thaalamittum
kaokottikkaliyude chuvaduvechum
onanilaavu vannu angam thalodumbol
enthoru nirvrithiyaayirunnu
(karukayum)

anaghamaam mohathin veedhikalilarumayaam
chirakumaay parannu poke
enthinu paavamaa thoomanippraavine
ningalennambukal eythu veezhthi

കറുകയും തുമ്പയും നെറുകയില്‍ ചാര്‍ത്തുന്ന
നറുമഞ്ഞുതുള്ളിയെപ്പോലെ
കുളിര്‍വെണ്ണിലാവിന്റെ കൂട്ടില്‍ വളര്‍ന്നൊരു
കളമൊഴിപ്പെണ്‍കിളിയായിരുന്നു
അവള്‍ കാകളി പാടുവോളായിരുന്നു!

അവളെ നിങ്ങള്‍ക്കറിയില്ല!

കരിവളക്കൈകളാല്‍ താളമിട്ടും
കൈകൊട്ടിക്കളിയുടെ ചുവടുവച്ചും
ഓണനിലാവുവന്നംഗംതലോടുമ്പോള്‍
എന്തൊരു നിര്‍വൃതിയായിരുന്നു!
(കറുകയും)

ആര്‍ക്കും അവളുടെ ദുഃഖങ്ങളറിയില്ല

അനഘമാം മോഹത്തിന്‍ വീഥികളില്‍
അരുമയാം ചിറകുമായ് പറന്നുപോകെ
എന്തിനു പാവമാ തൂമണിപ്രാവിനെ
നിങ്ങളന്നമ്പുകളെയ്തുവീഴ്ത്തി

Watch Videoവീഡിയോ കാണുക

Video Thumbnail

More from Brahmarakshassuബ്രഹ്മരക്ഷസ്സ്‌ സിനിമയിലെ മറ്റ് ഗാനങ്ങൾ