Kunuku Penmaniye

Lyricsഗാനവരികൾ

Not Available

(പു.1) കുണുക്കുപെണ്മണിയെ ഞൊണുക്കു വിദ്യകളാല്‍

മാടപ്രാപിടപോലെ കുരുക്കിലാക്കണം

തുടുത്ത പൂങ്കവിളില്‍ നനുത്തപൂഞ്ചിമിഴില്‍

മുത്താരം മുകിലാരം മുത്തമേകണം

(കുണുക്കു)

(പു.1) പിച്ചിയും തെച്ചിയും ചൂടി

കൊച്ചമ്മിണിപ്പെണ്ണു് വന്നാല്‍

തക്കിലികിക്കിളി കൂട്ടി

തക്കിടി കാട്ടേണം

(കുണുക്കു)

(പു.2) മഷിയണിക്കണ്ണുകളില്‍ മലരണിച്ചുണ്ടുകളില്‍

കണിമയില്‍പ്പീലി തൊടും കവിത കണ്ടു ഞാന്‍

(സ്ത്രീ) കിളിമൊഴികിന്നരിയായു് ചിരിമണിച്ചുന്ദരിയായു്

കുനുകുനെ കുളിരണിയും ചിറകിലേറി ഞാന്‍

(പു.2) ആനന്ദക്കുമ്മികളും അ.. അനുരാഗകൂത്തുകളും

ഇടനെഞ്ചില്‍ തുടികൊട്ടി പാടും നേരം

ഒരു പുലര്‍കാല പൂമഴയില്‍ നനുനനയാല്ലോ

(കുണുക്കു)

(സ്ത്രീ) മഴമുകില്‍കൂന്തലിലെ മഞ്ഞണിതുളസികളില്‍

മണിവിരല്‍ത്തുമ്പൊഴിയാന്‍ കൂടെ പോരണം

(പു.2) അലഞൊറി ചേലകളും പവനും പണ്ടങ്ങളും

അടിമുടി ചൂടിച്ചു ഞാന്‍ അഴകില്‍ മൂടിടാം

(സ്ത്രീ) പൂത്തുമ്പി പെണ്‍കൊടിയെ ഉ.. പൂവാലിപ്പൈങ്കിളിയേ

മണിമാരന്‍ വന്നപ്പോള്‍ എന്തിനു നാണം

ഈ പൂഞ്ചൊടിയില്‍ തളിരണിയും പൂവണി നാണം

(കുണുക്കു)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Mr. Butlerമിസ്റ്റര്‍ ബട്‌ളര്‍ സിനിമയിലെ മറ്റ് ഗാനങ്ങൾ