Naattumaavin

Lyricsഗാനവരികൾ

Naattu Mavin Kombile Aarumariya chillayil

Koodumenayum kiliyude kanavukalil snehodayam

[Naattu Mavin ]

Parijatham kanthurannu..

ariyathoru pookkalma kodiyerunnu [2]

Koodanayum mawnangal manveenayiletho

raagam thedunnu veendum veendum

Nilayude nirmala veechikalaruliya

thaalangalil aandolana lahariyil

anganamaarude kaalthala-

melamuyarnnu thiruvathirayaay

[Naattu Mavin ]

Nadavarambil manjuveeno

neeralayil kaivalakal konji poyi [2]

Sindhooram peyunnu kaayaamboo mizhikalil

anjanamaliyunnu pulari kaattil

Ambalanadayilum arayaltharayilum

arunodayamezhuthunnu kavithakal

oro kavithayum odakkuzhalilil ananju thiruvathirayay

നാട്ടുമാവിന്‍ കൊമ്പിലെ

ആരുമറിയാച്ചില്ലയില്‍

കൂടുമെനയും കിളിയുടെ

കനവുകളില്‍ സ്നേഹോദയം

(നാട്ടുമാവിന്‍)

പാരിജാതം കണ്‍‌തുറന്നു

അറിയാതൊരു പൂക്കാലം കൊടിയേറുന്നു

കൂടണയും മൗനങ്ങള്‍ മണ്‍‌വീണയി-

ലേതോ രാഗം തേടുന്നു വീണ്ടും വീണ്ടും

നിളയുടെ നിര്‍മ്മലവീചികളരുളിയ

താളങ്ങളിലാന്തോളനലഹരിയി-

ലംഗനമാരുടെ കാല്‍ത്തളമേളമുയര്‍ന്നു

തിരുവാതിരയായ്…

(നാട്ടുമാവിന്‍)

നടവരമ്പില്‍ മഞ്ഞുവീണോ

നീരലയില്‍ കൈവളകള്‍ കൊഞ്ചിപ്പോയോ

നടവരമ്പില്‍ മഞ്ഞുവീണു

നീരലയില്‍ കൈവളകള്‍ കൊഞ്ചിപ്പോയി

സിന്ദൂരം പെയ്യുന്നു കായാമ്പൂമിഴികളി-

ലഞ്ജനമലിയുന്നു‍ പുലരിക്കാറ്റില്‍

അമ്പലനടയിലും അരയാല്‍ത്തറയിലു-

മരുണോദയമെഴുതുന്നു കവിതകള്‍

ഓരോ കവിതയും ഓടക്കുഴലിലണഞ്ഞു

തിരുവായ്‌മൊഴിയായ്

(നാട്ടുമാവിന്‍)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Chakoramചകോരം സിനിമയിലെ മറ്റ് ഗാനങ്ങൾ