Oru Poo Viriyunna

Lyricsഗാനവരികൾ

Oru poo viriyunna sukhamarinju

Naru manjurukunna layamarinju

Unaroo unaroo yamune unaroo

Etho muralika paadunnu

doore veendum paadunnu

(Oru poo..)

Varnnangal neyyum manassile mohangal

swarnna maraalangalaayirunnu (2)

Avayude eeran thoovalthudippil

anubhava manthrangalunarnnu

ellaam ellaam naam marannu

(Oru poo..)

raavinte neelakkadampukal thorum

Thaarakappoovukal virinju (2)

Yavanikakkappuram janmam kothikkum

Yadukulam thalirkkunnatharinju

ellaam ellam naam marannu

(Oru poo..)

ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു

നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു

ഉണരൂ ഉണരൂ യമുനേ ഉണരൂ

ഏതോ മുരളിക പാടുന്നൂ…

ദൂരേ വീണ്ടും പാടുന്നൂ…

(ഒരു പൂ…)

വര്‍ണ്ണങ്ങള്‍ നെയ്യും മനസ്സിലെ മോഹങ്ങള്‍

സ്വര്‍ണ്ണമരാളങ്ങളായിരുന്നൂ (വര്‍ണ്ണങ്ങള്‍)

അവയുടെ ഈറന്‍ തൂവല്‍ത്തുടിപ്പില്‍

അനുഭവമന്ത്രങ്ങളുണര്‍ന്നൂ…

എല്ലാം എല്ലാം നാം മറന്നു…

(ഒരു പൂ…)

രാവിന്റെ നീലക്കടമ്പുകള്‍ തോറും

താരകപ്പൂവുകള്‍ വിരിഞ്ഞു (രാവിന്റെ)

യവനികയ്‌ക്കപ്പുറം ജന്മം കൊതിക്കും

യദുകുലം തളിര്‍ക്കുന്നതറിഞ്ഞു…

എല്ലാം എല്ലാം നാം മറന്നു…

(ഒരു പൂ…)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Vichaaranaവിചാരണ സിനിമയിലെ മറ്റ് ഗാനങ്ങൾ