Chorayum Theeyum

Lyricsഗാനവരികൾ

No Lyrics Found

ചോരയും തീയും പിണഞ്ഞ സത്യത്തിന്റെ
വീഥിയില്‍ നിങ്ങള്‍ നെഞ്ചേറ്റും കിനാക്കളില്‍
ഇല്ല! മരിച്ചില്ല ഞാന്‍, കൊടിയേറ്റുവാന്‍
ഇന്ത്യ വളര്‍ത്തുന്ന സുപ്രഭാതങ്ങളേ…

(ചോരയും)

എങ്ങും ഒരെടാവുകള്‍ പുളയുമ്പോഴും
എന്നെ വിലങ്ങില്‍ വലിച്ചിഴയ്‌ക്കുമ്പോഴും
മുള്‍മുടി ചൂടി ഞാന്‍ ദാഹമാര്‍ന്നപ്പൊഴും
എങ്ങായിരുന്നന്ധന്യായാസനങ്ങളേ…

(ചോരയും)

ഭാവിചരിത്രവും, ആ ചരിത്രത്തിനെ
പ്രാണന്റെ കാറ്റാല്‍ ഉഴിയും മനുഷ്യനും
ഉള്ള കാലം വരെ മരിക്കില്ല ഞാന്‍
ചെങ്കൊടി സത്യമേ രുധിരസത്യം…

(ചോരയും)

എങ്ങു കൊടുംകാറ്റുകള്‍ വന്‍സമുദ്രങ്ങള്‍
എങ്ങു കുലപര്‍വ്വതങ്ങള്‍ പ്രവാചകന്മാര്‍
ഏറെയുറക്കെ വിളിച്ചറിയിക്കുവിന്‍‍
ഭൂമിയ്‌ക്കുമേലേ ചുവപ്പുതാരം…

(ചോരയും)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Marikkunnilla Njaanമരിക്കുന്നില്ല ഞാന്‍ സിനിമയിലെ മറ്റ് ഗാനങ്ങൾ