ഹേമാംബരി തൂമഞ്ജരി ശ്രീരഞ്ജിനി നിന്‍
നീലാഞ്ജനമാം മഞ്ജിമയാവാനൊരു
രാവായ് വരും ആരാധകനായ്
ഹേമാംബരി തൂമഞ്ജരി ശ്രീരഞ്ജിനി നിന്‍
നീലാഞ്ജനമാം മഞ്ജിമയാവാനൊരു
രാവായ് വരും ആരാധകനായ്
ഹേമാംബരി തൂമഞ്ജരി ശ്രീരഞ്ജിനി നിന്‍
ഈ അതിരാത്രമാം രതിയുടെ രസലഹരിയിലൊരു
വിരല്‍നഖമുന മുറിവുകളുടെ ഈ
അതിരാത്രമാം രതിയുടെ രസലഹരിയിലൊരു
വിരല്‍നഖമുന മുറിവുകളെഴുതാം
കളപ്പുര കോലായില്‍ പുകഞ്ഞതെന്‍ ജന്മം
ഹവിസ്സു പോല്‍ പടര്‍ന്നതെന്‍ മനസ്സിന്റെ പുണ്യം
മനസ്സു കൊണ്ടുഴിഞ്ഞുവെച്ച മദനതപനരാഗം
മന്ത്രമായി പിടഞ്ഞു നിന്റെ ചുണ്ടിലെന്റെ ധ്യാനം
ഈ ശുഭരാത്രിയില്‍ മഴയുടെ ഇതള്‍ ഇതളിടുമൊരു
സുഖകരലയമറിയുക വെറുതേ
നിലാവല പുല്പ്പായില്‍ തിണര്‍ത്തതെന്‍ ദേഹം
തിടമ്പു പോല്‍ ഏഴുത്തതെന്‍ പുരുഷാര്‍ത്ഥസാരം
നിനവു കൊണ്ടറിഞ്ഞു വെച്ച നിരഘ മധുരഗാനം
നിന്നെ ഞാനറിഞ്ഞു വെച്ചതെന്റെ ധന്യഗീതം
ഹേമാംബരി തൂമഞ്ജരി ശ്രീരഞ്ജിനി നിന്‍
നീലാഞ്ജനമാം മഞ്ജിമയാവാനൊരു
രാവായ് വരും ആരാധകനായ്
ഹേമാംബരി തൂമഞ്ജരി ശ്രീരഞ്ജിനി നിന്‍
നീലാഞ്ജനമാം മഞ്ജിമയാവാനൊരു
രാവായ് വരും ആരാധകനായ്
ഹേമാംബരി തൂമഞ്ജരി ശ്രീരഞ്ജിനി നിന്‍