Kaanjupoyente Ee

Lyricsഗാനവരികൾ

കാഞ്ഞുപോയെന്റെയീ

കാഞ്ഞിരമനസ്സില്‍ നീ

തേനിറ്റും മാതളപ്പൂക്കളായി

തേഞ്ഞുപോയെന്റെയാ

താരാട്ടുപാട്ടില്‍ നീ

താളം പകര്‍ന്ന ജതികളായി

ആകെത്തളര്‍ന്നു കരഞ്ഞുകലങ്ങിയ

കടലിന്റെ നിശ്വാസരാഗമായി

കേഴും മിഴാവിന്റെ ആഴങ്ങളില്‍ നീ

ആരോ ഒളിപ്പിച്ച കാവ്യമായി

വറുതിയിലും മെല്ലെ തിരിനീട്ടിയുണരുമെന്‍

ആര്‍ഷാടസന്ധ്യതന്‍ ഒളിവിളക്കായി

കവിള്‍ പാതി കൂമ്പി

കരള്‍നൊന്തു വാടി

എന്തേ നീ മഞ്ഞിന്റെ മറവിലൂടലിഞ്ഞു പോയി

പെണ്ണേ നീ മഞ്ഞിന്റെ മറവിലൂടലിഞ്ഞു പോയി

Watch Videoവീഡിയോ കാണുക

Video Thumbnail

More from Ordinaryഓര്‍ഡിനറി സിനിമയിലെ മറ്റ് ഗാനങ്ങൾ