ആ… ആ …. ആ. …
മലയോര തീരം
മലയാള തീരം
മനസ്സിലൊരായിരം പൂക്കണി തീർക്കുന്ന
മഹിത മഹോജ്ജ്വല തീരം….
മലയോര തീരം
മലയാള തീരം
മലയോര തീരം
മലയാള തീരം
മനസ്സിലൊരായിരം പൂക്കണി തീർക്കുന്ന
മഹിത മഹോജ്ജ്വല തീരം
ഈ മലനാടിൻ തീരം
മാമലനാടിൻ തീരം…
(മലയോര തീരം …)
തിങ്കൾക്കല തിരുനെറ്റിയിലങ്കക്കുറി ചാർത്തി
തുമ്പപ്പൂമേഘങ്ങൾ പീലിയാടീ
തിങ്കൾക്കല തിരുനെറ്റിയിലങ്കക്കുറി ചാർത്തി, തുമ്പപ്പൂമേഘങ്ങൾ പീലിയാടീ
തങ്കക്കതിരലയൊഴുകും നിൻ പട്ടു പൂമേനി
സങ്കൽപ്പ തീരമൊരുക്കീ
എന്നും സംഗീത തീർത്ഥമൊഴുക്കീ …
(മലയോര തീരം …)
ഋതുകന്യകൾ കുളിർ തെന്നലിലഴകിന്നമൃതേകി മധുരാനുഭൂതികൾ ഊയലാടീ
ഋതുകന്യകൾ കുളിർ തെന്നലിലഴകിന്നമൃതേകി
മധുരാനുഭൂതികൾ ഊയലാടീ
സ്വർണ്ണത്തരിവളയിളകും നിൻ രാഗസന്ധ്യകൾ
സൗവർണ്ണ തീരമൊരുക്കീ
എന്നും സൗഭാഗ്യ തീർത്ഥമൊഴുക്കീ …
(മലയോര തീരം …)