നീലകാശം നിഴലാടുന്നു
പുഴയൊര പടവുകളിൽ..
കല്ലോലിനീ നിൻ കുളിർമാറിൽ
അതുകണ്ടുന്മാദം കൊള്ളുന്നു
പുഴയോ.. പൂനിലാവോ..
വനസുമഗന്ധം ഉണർത്തും ലഹരിയിൽ
മാനസ മന്മഥ ശരമേൽക്കുമ്പോൾ..
അലയും തുഷാര ബിന്ദുവിലലിയാൻ
ഉപവന സീമയിൽ നീന്താൻ മോഹം..
ഗിരിമകൾ ഭംഗി വിടർത്തും വനികയിൽ
യാമിനി വാസര മലരണിയുമ്പോൾ
ഒഴുകും പാലൊളി തഴുകും തെന്നലിൽ
കുളിരണിമേനിയിൽ പുണരാൻമോഹം..